അമൃത്സര്‍: കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരുടെ ബസ് അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. പഞ്ചാബില്‍ മോഗ ജില്ലയിലെ ലൊഹാര ഗ്രാമത്തിലായിരുന്നു അപകടം. സ്വകാര്യ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒരു ബസിലുണ്ടായിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ധു സ്ഥാനമേല്‍ക്കുന്നതിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരായിരുന്നു. ഈ ബസിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഹര്‍മന്‍ബിര്‍ സിങ് ഗില്‍ പറഞ്ഞു.
മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരിച്ചതെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News