കാക്കനാട്ട് തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതമാക്കി

കൊച്ചി: കാക്കനാട്ട് തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ ദുരൂഹത തുടരുന്നു. അതേസമയം സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നായകളെ മാംസത്തിന് വേണ്ടി കൊന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചിട്ടുണ്ട്.

മൂന്ന് പേര്‍ ചേര്‍ന്ന് നായയെ കുരുക്കിട്ട് പിടിച്ച് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ പരാതി ഉയര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നാട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്. നായകളെ വിഷം കുത്തിവച്ചാണ് കൊലപ്പെടുത്തിയെന്നാണ് വിവരം.

ഇവയെ കുഴിച്ചിട്ട സ്ഥലവും പോലീസിന് മനസിലായിട്ടുണ്ട്. നായകളെ കൊണ്ടുപോയ വാഹനം തൃക്കാക്കര നഗരസഭയില്‍ എത്തിയെന്നാണ് പരാതിക്കാരുടെ ആക്ഷേപം. എന്നാല്‍ നായകളെ കൊല്ലാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News