33.4 C
Kottayam
Friday, May 3, 2024

ശില്‍പ്പാഷെട്ടിയുടെ അനുജത്തിയെ വെച്ചും നീലച്ചിത്രമെടുക്കാന്‍ കുന്ദ്ര പദ്ധതിയിട്ടു; ഷൂട്ടിംഗില്‍ പങ്കെടുത്ത് 30 ലധികം പുരുഷമോഡലുകള്‍

Must read

മുംബൈ: നീലച്ചിത്ര നിര്‍മ്മാണത്തിന് അറസ്റ്റിലായ രാജ്കുന്ദ്രയ്ക്ക് എതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ഭാര്യ ശില്‍പ്പാഷെട്ടിയുടെ അനുജത്തിയും നീലച്ചിത്ര അഭിനയത്തിലേക്ക് കൊണ്ടുവരാന്‍ രാജ്കുന്ദ്ര ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഷമിതാഷെട്ടിയെയും തന്റെ നീലച്ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ ശ്രമം നടത്തിയിരുന്നതായി കുന്ദ്രയ്‌ക്കൊപ്പം പിടിയിലായ നടി ഗെഹനാ വസിഷ്ഠാണ് പ്രതികരിച്ചിരിക്കുന്നത്. കുന്ദ്രയുടെ നീലച്ചിത്ര വ്യവസായത്തില്‍ 30 ലധികം മോഡലുകള്‍ പങ്കാളികളായിരുന്നതായി മറ്റൊരു നടിയും പ്രതികരിച്ചു.

ഷമിതാ ഷെട്ടിയെ നായികയാക്കി സിനിമ നിര്‍മിക്കാന്‍ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നു. ഇതിനായി തിരക്കഥ വരെ ചര്‍ച്ച ചെയ്തു. ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ആലോചന. സായ് തംഹന്‍കാര്‍ അടക്കം മറ്റു രണ്ടു പേരെ കാസ്റ്റ് ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. അനേകം ബോളിവുഡ് സിനിമകളില്‍ നായികയായിട്ടുള്ളയാളാണ് ഷമിത.

ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യാറായി എന്നീ വമ്പന്‍ താരനിര ഉണ്ടായിരുന്ന സിനിമയ മൊഹബ്ബത്തേനിലെ മൂന്ന് യുവനായികമാരില്‍ ഒരാളായിരുന്നു ഷമിതാഷെട്ടി. ബോളിഫെയിം എന്ന പുതിയ ആപ്പും രാജിന്റെ ആലോചനയില്‍ ഉണ്ടായിരുന്നതായി നടി പറഞ്ഞു. നവ് ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബോളിഫെയിം എന്ന പേരില്‍ പുതിയ ആപ്പ് ലോഞ്ച് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. ചാറ്റ് ഷോകള്‍, റിയാലിറ്റി ഷോകള്‍, ഫീച്ചര്‍ ഫിലിമുകള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയാണ് ആപ്പില്‍ പദ്ധതിയിട്ടിരുന്നത്. ഫീച്ചര്‍ ഫിലിമുകളില്‍ ബോള്‍ഡ് സീനുകള്‍ പ്ലാന്‍ ചെയ്തിരുന്നില്ലെന്നും പറഞ്ഞു. അതിനിടയില്‍ കുന്ദ്രയ്ക്ക് എതിരേ ആരോപണവുമായി കൂടുതല്‍ നടിമാര്‍ എത്തുകയാണ്.

സാഗരിക ഷോണാ സുമനാണ് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത്. കുന്ദ്രയുടെ പോണ്‍ വ്യവസായത്തിലേക്ക് 30 ലധികം നടീനടന്മാരെയാണ് കാസ്റ്റ് ചെയ്തിരുന്നത് എന്നും തന്നെ ബന്ധപ്പെട്ടത് രാജ് കുന്ദ്രേയുടെ മുന്‍ പിഎ ഉമേഷ് കാമത്താണെന്നും ഇവര്‍ പറഞ്ഞു. തനിക്ക് ബലാത്സംഗ വധഭീഷണി റാക്കറ്റില്‍ നിന്നും നേരിടേണ്ടി വന്നതായും പറഞ്ഞു.

കുന്ദ്രയുടെ നീലച്ചിത്രത്തില്‍ അഭിനയിച്ചിരുന്ന പുരുഷമോഡലുകളൊന്നും ഇരകളായിരുന്നില്ല എന്നും അവര്‍ കുറ്റക്കാര്‍ തന്നെയാണെന്നും സാഗരിക പറയുന്നു. ഇവര്‍ നീലച്ചിത്ര ഷൂട്ടിംഗുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ ആയിരുന്നു. ചിത്രീകരിച്ച കട്ട് ചെയ്യാത്ത രംഗങ്ങള്‍ അവര്‍ അവരുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് ഹോട്ട് ഷോട്ട്സ്, ഹോട്ട് ഹിറ്റ് ആപ്പുകളില്‍ വന്‍ ട്രാഫിക്കിന് കാരണമായിരുന്നതെന്നും സാഗരിക പറയുന്നു. ഈ നടന്മാര്‍ക്കെതിരേയും അന്വേഷണം നടക്കണമെന്നും രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അഭിഭാഷകനുമായി കൂടിയാലോചിച്ച് നിയമനടപടിയെടുക്കുമെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week