ബംഗളൂരു: ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
24 മണിക്കൂറിനിടെയാണ് ഇവരുടെ മരണം. പോലീസ് ആശുപത്രിയില്‍ എത്തി സാഹചര്യങ്ങള്‍ പരിശോധിച്ചു. മൈസൂരില്‍ നിന്ന് ഓക്സിജന്‍ എത്തിയില്ലെന്നാണ് വിശദീകരണം. ഓക്സിജന്‍ അയച്ചിട്ടില്ലെന്നാണ് മൈസൂരില്‍ നിന്നുള്ള വിവരം.
ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച കല്‍ബുര്‍ഗിയില്‍ നാല് പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ബംഗളൂരു ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. ബെഡുകളുടെ കുറവ് ഉണ്ടെന്നും ആളുകള്‍ മറ്റിടങ്ങളില്‍ ചികിത്സ തേടുന്നുവെന്നും റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News