സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,400 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,774.14 ഡോളറാണ് വില.

ഏപ്രില്‍ മാസം തുടക്കം മുതല്‍ ഇന്നുവരെ സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഏപ്രില്‍ 22ന് സ്വര്‍ണ വില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. പവന് 36,080 രൂപയായിരുന്നു വില.

Read Also

ഏപ്രില്‍ 12 മുതലാണ് സ്വര്‍ണ വില കൂടാനും കുറയാനും തുടങ്ങിയത്. ഏപ്രില്‍ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വിലയില്‍നിന്നാണ് സ്വര്‍ണ വില ഇന്ന് ഈ നിലവാരത്തില്‍ എത്തിയത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.