കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി,വിവരമറിഞ്ഞത് അവസാനനിമിഷം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

കൊച്ചി∙ കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി. ഷാർജ, മസ്കറ്റ്, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് വിമാനങ്ങൾ റദ്ദാക്കാനുള്ള കാരണമെന്നാണ് സൂചന. 

വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. വിമാനങ്ങൾ റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല. 

വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ എക്സ് പേജിൽ യാത്രക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ഏഴുദിവസത്തിനുള്ളിൽ മറ്റൊരു വിമാനം ഏർപ്പാടാക്കുമെന്നും അല്ലെങ്കിൽ മുഴുവൻ ടിക്കറ്റ് തുകയും മടക്കി നൽകാമെന്നുമാണ് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News