29.5 C
Kottayam
Friday, April 19, 2024

2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു! പുതിയ ആയിരം രൂപ നോട്ടുകള്‍ വരുന്നു? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

Must read

ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിക്കുന്നുവെന്നും പുതിയ 1000 രൂപയുടെ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുമെന്നുമുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ളും ആകെ ആശങ്കയിലാണ്. ഡിസംബര്‍ 31 ന് നിലവിലെ 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ നിര്‍ത്തലാക്കുന്നു. 2020 ജനുവരിയോടെ പുതിയ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കും. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷം 2000 രൂപ അച്ചടിച്ചിട്ടില്ലെന്നാണ് ആര്‍ബിഐ നല്‍കിയ വിവരം സന്ദേശത്തില്‍ പറയുന്നു.

ന്യുസ്ട്രാക്ക് എന്ന വെബ്സൈറ്റില്‍ വന്ന സന്ദേശത്തില്‍ പറയുന്നത് എടിഎമ്മുകളില്‍ നിന്ന് വലിയ തുകയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആര്‍ബിഐ നിര്‍ദേശിച്ചതായും 50000 രൂപ മാത്രമേ മാറ്റയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഡിസംബര്‍ 31 ന് മുന്‍പ് എത്രയും വേഗം നോട്ടുകള്‍ മാറ്റണമെന്നും സന്ദേശത്തില്‍ വിശദമാക്കുന്നു. എന്നാല്‍ വ്യാപകമായി പ്രചരിച്ച ഈ സന്ദേശത്തില്‍ യാതൊരു സത്യാവസ്ഥയും ഇല്ലന്നെതാണ് യാഥാര്‍ത്ഥ്യം. 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതും 1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിലവില്‍ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വെറും വ്യാജസന്ദേശങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week