‘സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഓര് അങ്ങ് കെട്ടി, ജാതകോം നോക്കീല്ല സമയോം കുറിച്ചില്ല’ സോഷ്യല്‍ മീഡിയയില്‍ വൈറലായി മകളുടെ കുറിപ്പ്

സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ട് ഇത്രയേറെ വര്‍ഷം പിന്നിട്ടുവെങ്കിലും കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും പ്രശ്‌നങ്ങള്‍ പതിവാണ്. അതിനിടെ സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ത്ത അച്ഛന്റെയും അമ്മയുടെയും ജീവിതത്തെക്കുറിച്ച് അഞ്ജു കൃഷ്ണ എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. 35 വര്‍ഷം പരസ്പരം താങ്ങായും തണലായും ജീവിച്ച അച്ഛന്റെ അമ്മയുടെയും സ്നേഹത്തെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ജാതകമോ സമയോ നോക്കാതെ അവര്‍ വിവാഹം കഴിച്ചു. ഇതുവരെ അവര്‍ക്കിടയില്‍ ഒരു അടിയോ ബഹളമോ കണ്ടിട്ടില്ലെന്ന് അഞ്ജു പറയുന്നു. കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം ആയിട്ടും കുട്ടികള്‍ ആകാതിരുന്നപ്പോള്‍ പിരിയാന്‍ പറഞ്ഞവരോട് പോകാന്‍ പറഞ്ഞ് പരസ്പരം ചേര്‍ത്ത് പിടിച്ച് അവര്‍ നിന്നു- അഞ്ജു കുറിപ്പില്‍ പറയുന്നു.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

35 വര്‍ഷം മുറച്ചെറുക്കനും മുറപ്പെണ്ണും ആണ് സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ രണ്ട് വീട്ടുകാരും കല്യാണത്തിന് എതിര്‍ത്തപ്പോള്‍ ഓര് അങ്ങ് കെട്ടി ജാതകോം നോക്കീല്ല സമയവും കുറിച്ചില്ല. കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം ആയിട്ടും കുട്ടികള്‍ ആകാതിരുന്നപ്പോള്‍ പിരിയാന്‍ പറഞ്ഞവര്‍ക്കിടയില്‍ ഒരു സര്‍ട്ടിഫിക്കേറ്റിന്റെയും ബലമില്ലാതെ ചേര്‍ത്ത് പിടിച്ച് നിന്ന 35 വര്‍ഷങ്ങള്‍ … എന്റെ മുന്നിലെ ഐഡിയല്‍ കപ്പിള്‍ ചെറിയ പിണക്കങ്ങള്‍ക്ക് അപ്പുറം പരസ്പരം ഒരു അടിയോ ബഹളമോ ഇതുവരെ കണ്ടിട്ടില്ല . അച്ഛനെ കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ വാക്കുകള്‍ തീരാത്തൊരു മകളാണ് ഞാന്‍ ദതോണ്ട് നിര്‍ത്തുന്നു അല്ലേല്‍ നോവല്‍ ആയിപോകും.

Nb: അമ്മയ്ക്ക് കമ്മലിട്ട് കൊടുക്കാണ് പുള്ളിക്ക് നെരെ കണ്ണ് പിടിക്കാത്തോണ്ട് സമയം എടുത്തു അതോണ്ട് ഫോട്ടോ കിട്ടി അല്ലേല്‍ ഞാന്‍ ഫോണ്‍ എടുക്കണ കണ്ടാല്‍ ഓടിയേനെ. പണ്ട് അമ്മ കട്ടളപ്പടിയില്‍ അല്ലേ അച്ഛന്‍ തന്ന കത്ത് ഒളിപ്പിച്ചു വെച്ചത് എന്ന് ചോദിച്ചേന്റെ ചിരിയാണ്.
ഇനിയിപ്പോ ഞാന്‍ ഇതിനിടയില്‍ എപ്പോ വന്നൂന്ന് ചോദിക്കണ്ട 23 വര്‍ഷം മുന്നേ വന്ന് കേറിയതാണ് എന്റെ അമ്മേ മച്ചീന്ന് വിളിച്ചവരെ പുച്ഛിച്ചോണ്ട് ??. ബട്ട് ഇപ്പോ ഓര് പറയണുണ്ട് ഒരു കുട്ടീകൂടി ഉണ്ടാരുന്നേല്‍ എന്നെ തട്ടികളഞ്ഞേനേന്ന് ?? അത്രയ്ക്ക് നല്ല കുട്ടിയാണ്. ??????

 

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News