28.9 C
Kottayam
Friday, April 19, 2024

ലക്ഷദ്വീപിലെ ആദ്യ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോൾ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

Must read

കവരത്തി: ലക്ഷദ്വീപിലെ കാല്‍പ്പന്തു കളിപ്രേമികളുടെ ദീര്‍ഘ കാല സ്വപ്‌നമായിരുന്ന ഫുട്‌ബോള്‍ ടറഫ് കവരത്തിയില്‍ കായിക താരങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്വകാര്യ സംരംഭകരായ സീലൈന്‍ സോക്കര്‍ അറീനയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫുട്‌ബോള്‍ ടറഫ് സീലൈന്‍ സോക്കര്‍ അറീനയുടെ മുഖ്യ രക്ഷാധികാരിയായ കെ.കെ.കദീജ ഉദ്ഘാടനം ചെയ്തു.

ഡിപ്പാര്‍ട്ട്‌മെന്റ് ലക്ഷദ്വീപ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫേയ്‌സ് ഡയറക്ടര്‍ അസ്‌കറലി ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ലക്ഷദ്വീപ് ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ഐ നിസാമുദ്ദീന്‍, ലക്ഷദ്വീപിലെ ആദ്യ ഫുട്‌ബോള്‍ ടറഫ് കോര്‍ട്ട് കവരത്തിയില്‍ ആരംഭിക്കുമ്പോള്‍ ദ്വീപിലെ കാല്‍പ്പന്തു കളിക്കാരുടെ കുതിച്ചു ചാട്ടമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നതെന്നും, വരും നാളുകളില്‍ ലക്ഷദ്വീപ് ഫുട്‌ബോള്‍ താരങ്ങള്‍ ദേശീയ താരങ്ങളെ മറികടന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും ആ സ്വപ്‌നത്തിലേക്കുള്ള പുതിയ ചുവടുവെപ്പാണ് പുതിയ ഫുട്‌ബോള്‍ ടറഫ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും സീലൈന്‍ സോക്കര്‍ അറീനയുടെ മാനേജിംഗ് ഡയറക്ടര്‍ സലാഹുദ്ദീന്‍ പറഞ്ഞു.

ഫ്‌ളഡ് ലൈറ്റ് സംവിധാനങ്ങളോടെ സജ്ജമാക്കിയ ടറഫ്, രാപ്പകല്‍ ഭേദമന്യേ ഫുട്‌ബോള്‍ താരങ്ങളുടെ ഇഷ്ടാനുസരണം കളികള്‍ സംഘടിപ്പിക്കാനും ടറഫിന്റെ ലഭ്യത പരമാവധി ഉപയോഗിക്കാനും സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പങ്കെടുത്തു. ആദ്യ മത്സരം ലക്ഷദ്വീപ് ഫുട്ബോള്‍ അക്കാദമിയിലെ കായിക താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week