തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെണ്‍സുഹൃത്തിന്‍റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി.
വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്നയാള്‍ രണ്ട് സുഹൃത്തുക്കളുമായെത്തിയത്. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്‍വിന്‍ പറഞ്ഞു.
എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവാവ് കടലിൽ ചാടിയതായി സംശയം. കിരണിന്‍റെ ചെരുപ്പ് ആഴിമലയിൽ നിന്നും കോസ്റ്റല്‍ പൊലിസിന് കിട്ടി.കിരണിനായി തിരച്ചിൽ തുടരുകയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോയവർ ഒളിവിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News