കൊച്ചി:മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതിനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പാലങ്ങള്‍ നിര്‍മ്മിക്കുകയും ടണലുകള്‍ കുഴിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ശ്രീധരന്‍. പാലം നിര്‍മ്മിക്കലിന് വിട. ഇനി കുഴിക്കല്‍ മാത്രമേ കാണൂ എന്നാണ് മാധവന്റെ ട്വിറ്ററിലൂടെയുളള പരിഹാസം.
ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇന്ന് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ. ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ കേരളത്തിലുണ്ട്. മറ്റു പല കക്ഷികളും നാടിനുവേണ്ടിയല്ല പാര്‍ട്ടിക്കുവേണ്ടിയാണ് പലതും ചെയ്യുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബിജെപി. അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച’തെന്നായിരുന്നു ശ്രീധരന്റെ പ്രതികരണം
പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇതുസംബന്ധിച്ചൊന്നും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയും പാലാരിവട്ടം പാലം നിര്‍മ്മാണവും പൂര്‍ത്തിയായിവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗിക ബന്ധം തുടരില്ലെന്ന സൂചനയും ശ്രീധരന്‍ നല്‍കിയിട്ടുണ്ട്.