പൊതുവഴിയില്‍ ലാലേട്ടന് ഉമ്മ കൊടുത്ത് ആരാധിക! സെല്‍ഫി വീഡിയോ വൈറല്‍
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. മൂന്നു പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്ത് നിറസാന്നിദ്ധ്യമാണ് ലാലേട്ടന്‍. സോഷ്യല്‍ മീഡിയയില്‍ താരം ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വഴിയില്‍ വച്ച് കണ്ട ലാലേട്ടനൊപ്പം സെല്‍ഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആരാധികയുടെ വീഡിയോ ആണിത്.
ആരാധിക മോഹന്‍ലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു ചോദിച്ച ശേഷം കവിളില്‍ ഒരു ഉമ്മ വയ്ക്കുന്നതും വീഡിയോയില്‍ ഉണ്ട്. സ്നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. കേരളത്തിലേത് പോലെ തന്നെ വിദേശ മലയാളികളും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്.
ഇപ്പോള്‍ ന്യൂസിലന്റില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ് മോഹന്‍ലാല്‍. ഭാര്യ സുചിത്രയുമൊത്തുള്ള ചിത്രങ്ങള് ലാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്.
https://www.instagram.com/p/B41jlVjDUt8/?utm_source=ig_web_copy_link