News
നായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് യുവതികളുടെ കൊടുംക്രൂരത; വാഹനം തടഞ്ഞ് കുട്ടികള്‍
പാട്യാല: നായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ നായയെ കയറുകൊണ്ട് കെട്ടിവലിച്ചായിരുന്നു ക്രൂരത. പാട്യാല ന്യൂ സെഞ്ചുറി എന്‍ക്ലേവിലൂടെ രണ്ട് സ്ത്രീകളാണ് സ്‌കൂട്ടറില്‍ നായയെ കെട്ടിവലിച്ചുകൊണ്ട് പോയത്.
ഇതുകണ്ട പ്രദേശത്തെ കുട്ടികളാണ് ഇവരുടെ വാഹനം തടഞ്ഞതെന്ന് പോലീസ് പറയുന്നു. ഇതോടെ സ്ത്രീകള്‍ പരിക്കേറ്റ നായയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ നായയെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വീഡിയോ വൈറലായതിന പിന്നാലെ, സ്ത്രീകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം സംഭവത്തില്‍ കേസ് എടുത്തതായി സെഞ്ചുറി എന്‍ക്ലേവ് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഗുര്‍മീത് സിങ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News