പാട്ട് പാടി ട്വിറ്ററില്‍ തരംഗമായി പതിനഞ്ചുകാരി; അഭിനന്ദനങ്ങളുമായി സംഗീത സംവിധായകര്‍
ഹൈദരാബാദ്: പാട്ട് പാടി ട്വിറ്ററില്‍ തരംഗമായി പെണ്‍കുട്ടി. മേദക് ജില്ലയിലെ നാരംഗിയില്‍ നിന്നുള്ള പതിനഞ്ച് വയസുകാരിയായ ഷര്‍വാനിയാണ് സൈബര്‍ ലോകത്തെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് എം.എ.യു.ഡി. മന്ത്രി കെ.ടി. രാമ റാവു ഷര്‍വാനി പാടുന്ന ഒരു വീഡിയോ പങ്കു വെച്ചിരുന്നു. ഇതോടെയാണ് ട്വിറ്റര്‍ ലോകത്ത് ഷര്‍വാനി തരംഗമായി മാറിയത്. സംഗീതസംവിധായകരായ തമന്‍ എസ്, ദേവി ശ്രീ പ്രസാദ് എന്നിവരെ ടാഗുചെയ്ത മന്ത്രി വിഡിയോ പങ്കു വെച്ചത്.
തികച്ചും കഴിവുള്ള പെണ്‍കുട്ടിയാണ് ഷര്‍വാനി, വരാനിരിക്കുന്നതും നിലവിലുള്ളതുമായ നിരവധി പ്രൊജെക്ടുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും, ഒരു അവസരം വന്നാല്‍ ഷര്‍വാനിക്ക് നല്‍കുന്നതില്‍ സന്തുഷ്ടരാണെന്നും സംഗീത സംവിധായകന്‍ തമന്‍ അറിയിച്ചു.
അന്നുമുതല്‍ ക്ലൗഡ് 9 ലാണ് ഷര്‍വാനി. ‘കെ.ടി.ആര്‍. തമന്‍ എസ്, ദേവി ശ്രീ പ്രസാദ് എന്നിവരെ ടാഗ് ചെയ്തതിന് ശേഷമാണ് എനിക്ക് പ്രചോദനമായത്. സംഗീതസംവിധായകര്‍ എന്റെ സൃഷ്ടിയെ അംഗീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ കഴിവുകളെ അവര്‍ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ മേദക്കിലെ സി.കെ. രാമചാരി അക്കാദമിയില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥി ഷര്‍വാനി പറഞ്ഞു. വൈറല്‍ വീഡിയോയില്‍ ചെയ്യുന്നത് പോലെ, ഒരു ദിവസം തെലങ്കാനയെ പ്രശംസിക്കുകയും ആലപിക്കുകയും ചെയ്യുമെന്ന് ഷര്‍വാനി പ്രതീക്ഷിക്കുന്നു.
അഞ്ചാം ക്ലാസ് മുതല്‍ ഷര്‍വാനി ശാസ്ത്രീയ സംഗീതം പഠിക്കുന്നു. ”ലോക്ക്ഡൗണ്‍ അവളുടെ കഴിവുകളും പരിശീലനവും മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കി. പഠനത്തിലും ഷര്‍വാനി ഒരുപോലെ മികവ് പുലര്‍ത്തുന്നുണ്ട്. അവളേക്കാള്‍ പ്രായം കുറഞ്ഞവരും സംഗീതത്തില്‍ ഒരുപോലെ താല്പര്യമുള്ളതുമായ രണ്ട് പെണ്‍മക്കല്‍ കൂടി എനിക്കുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു, പിതാവ് ലക്ഷമണാചാരി പറഞ്ഞു. ”പഠനങ്ങള്‍ പ്രധാനമാണ്, പക്ഷേ എന്റെ മകളുടെ മനസ്സ് സംഗീതത്തില്‍ ഉള്ളതിനാല്‍ അവളുടെ താല്‍പ്പര്യങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയില്‍ അവള്‍ വലിയ ഉയരങ്ങളിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.