News
പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നതിനെ ചൊല്ലി തര്‍ക്കം; യുവതി ജീവനൊടുക്കി
പൂനെ: തന്നോട് പറയാതെ ഭര്‍ത്താവ് പാനിപുരി വാങ്ങിക്കൊണ്ടുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം ഉണ്ടായത്. 23കാരിയായ പ്രതീക്ഷ സറവാഡെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
പുറത്തുപോയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ തട്ടുകടയില്‍നിന്നു പാനിപുരി വാങ്ങിക്കൊണ്ടു വന്നിരുന്നു. വൈകുന്നേരത്തേക്കുള്ള ഭക്ഷണം ഭാര്യ തയാറാക്കിക്കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍, പറയാതെ പുറത്തുനിന്നു ഭക്ഷണം വാങ്ങിക്കൊണ്ടുവന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹമുണ്ടായി.
പിറ്റേന്ന് പ്രതീക്ഷ വിഷം കഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അവശ നിലയില്‍ കണ്ടെത്തിയ പ്രതീക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News