പരിശോധനയ്ക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി; ഡോക്ടര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി: രോഗിയായ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 27-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കാലുവേദനുമായാണ് യുവതി ആശുപത്രിയില്‍ എത്തിയത്.
തുടര്‍ന്ന് പരിശോധനയ്ക്കിടെ ഡോക്ടര്‍ മോശമായ രീതിയില്‍ പെരുമാറിയെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം.ആദ്യം ചുമലുകളില്‍ സ്പര്‍ശിച്ചെന്നും പിന്നീട് മോശമായരീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ യുവതി ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഇരുവരുംചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് പോലീസിന്റെ പ്രതികരണം. അന്വേഷണം നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍(സെന്‍ട്രല്‍ ഡിസ്ട്രിക്ട്) ശ്വേത ചൗഹാന്‍ പറഞ്ഞു.