മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തിനിടെ വേശ്യയെന്ന് വിളിച്ചുവെന്നും അശ്ലീലചുവയുള്ള ആംഗ്യം കാണിച്ചുവെന്നും യുവതി പോലീസില്‍ പരാതി നല്‍കി.
മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരെയാണ് പ്രവര്‍ത്തക പരാതി നല്‍കിയത്. പല പ്രാവശ്യം ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തകയും നടപടി സ്വീകരിക്കാന്‍ യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News