KeralaNews

നിയമം അറിയില്ലെങ്കില്‍ അത് പഠിക്കുക തന്നെ വേണം സാറേ, സ്ത്രീകള്‍ക്ക് ബാറില്‍ ജോലി ചെയ്യാനുള്ള അവകാശമുണ്ട്: ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: ബാറുകളില്‍ സ്ത്രീകള്‍ക്കു മദ്യം വിളമ്പാനുള്ള അവകാശത്തെ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് വ്യക്തമാക്കി ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ്. അവര്‍ക്കെതിരെ കേസെടുക്കുന്നത് ശുദ്ധ തോന്ന്യാസമാണെന്നും, സ്ത്രീകളെ ബാറിലെ ജോലിയില്‍നിന്നു വിലക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

‘സ്ത്രീകളെ ബാറിലെ ജോലിയില്‍നിന്നു വിലക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി മുന്‍പ് വിധിച്ച പല കേസുകളില്‍ നിന്നും പകല്‍പോലെ വ്യക്തമാണ്. വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാര്‍ബര്‍വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തത്. എന്നാല്‍, സ്ത്രീകള്‍ക്കു ബാറില്‍ വെയിറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാമെന്ന് അര്‍ഥശങ്കക്കിടയില്ലാതെ അടിവരയിടുന്നതാണ് 2015 ഓഗസ്റ്റിലെ WP (c) 3450/14 കേസിലെ ഹൈക്കോടതി വിധി’, ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ബാറുകളില്‍ സ്ത്രീകള്‍ക്കു മദ്യം വിളമ്പാനുള്ള അവകാശത്തെ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്, കേസെടുക്കുന്നത് ശുദ്ധ തോന്ന്യാസവും. സ്ത്രീകള്‍ ബാറുകളില്‍ മദ്യം വിളമ്പുന്നത് എക്‌സൈസ് വകുപ്പ് ചട്ടങ്ങള്‍ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധവും, സ്ത്രീവിരുദ്ധവുമാണ്. സ്ത്രീകളെ ബാറിലെ ജോലിയില്‍നിന്നു വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നു ഹൈക്കോടതി വിധിച്ച കേസുകളില്‍ നിന്നും ഇക്കാര്യം പകല്‍പോലെ വ്യക്തമാണ്.

വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാര്‍ബര്‍വ്യൂ ഹോട്ടലിനെതിരെ യാണ് എക്‌സൈസ് കേസെടുത്തത്. എന്നാല്‍, സ്ത്രീകള്‍ക്കു ബാറില്‍ വെയിറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാമെന്ന് അര്‍ഥശങ്കക്കിടയില്ലാതെ അടിവരയിടുന്നതാണ് 2015 ഓഗസ്റ്റിലെ WP (c) 3450/14 കേസിലെ ഹൈക്കോടതി വിധി.

കോടതി വിധിയുടെ ലംഘനമാണു കൊച്ചിയില്‍ എക്‌സൈസ് എടുത്ത കേസെന്നു വ്യക്തം. ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകളില്‍ അന്‍പതോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെയാണു ബാറിനെതിരെ എക്‌സൈസിന്റെ നടപടി. വിദേശമദ്യ ചട്ടം അഥവാ റൂള്‍സ് എന്ത് ?ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് (എഫ്എല്‍ 3) നല്‍കുന്നതിനുള്ള വ്യവസ്ഥകളിലാണു സ്ത്രീകളെ വിലക്കിയിരിക്കുന്നത്. 1953ലെ വിദേശ മദ്യചട്ടത്തില്‍ 2013 ഡിസംബറില്‍ കൊണ്ടുവന്ന ഭേദഗതിയിലാണു സ്ത്രീകളെ വിലക്കുന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തത്.

ചട്ടത്തില്‍ പറയുന്നതിങ്ങനെ:

ബാറില്‍ ഒരിടത്തും മദ്യം വിളമ്പുന്ന ജോലിക്കു സ്ത്രീകളെ നിയോഗിക്കാന്‍ പാടില്ല. ബാറില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചു പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു ഭേദഗതിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അനുജ് ഗാര്‍ഗ് ആന്‍ഡ് അതേഷസ് vs ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കേസിലും ഹരിഹരന്‍ vs റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേസിലും സ്ത്രീകള്‍ക്കെതിരെയുള്ള ഒരുത്തരത്തിലുള്ള വിവേചനവും പാടില്ല എന്ന ഐക്രാഷ്ട്രസഭ കണ്‍വെന്‍ഷനിലെ പ്രൊവിഷന്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

2003 ലെ ഭേദഗതിയിലൂടെ കേരള സര്‍ക്കാര്‍ സ്ത്രീകളുടെ മൗലികവാകാശം എടുത്തുകളയുകയും, സ്റ്റേറ്റ് സ്‌പോണാര്‍ഡ് വിവേചനം നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത ചൂണ്ടിക്കാട്ടിയാണു തിരുവനന്തപുരത്തെ ബാര്‍ ഹോട്ടലിലെ വെയിറ്റര്‍ ധന്യാമോളും സഹപ്രവര്‍ത്തക സോണിയാ ദാസും കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 15 (1), (3), 16 (1), 19 (1) എന്നിവ ലംഘിക്കപ്പെട്ടതായാണ് ഇവര്‍ പരാതിപ്പെട്ടത്. ചട്ടത്തില്‍ ഭേദഗതി വന്നതോടെ തങ്ങളെ ജോലിയില്‍നിന്നു പിരിച്ചുവിടുകയാണെന്നും കുടുംബത്തിലെ വരുമാനദായകര്‍ തങ്ങള്‍ മാത്രമാണെന്നും റിട്ട് ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. ബാറില്‍ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകള്‍ക്ക് അനുവാദമുള്ളപ്പോള്‍ അവിടെ ജോലി ചെയ്യുന്നതില്‍നിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവര്‍ ഉന്നയിച്ചു. വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ പോലും ഉദ്ധരിച്ചാണ് ഈ കേസില്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കിയത്.

അതായത് ഭരണഘടന ഉറപ്പു നല്‍കുന്ന അവസര സമത്വത്തിന് എതിരായാണു വിദേശമദ്യ ചട്ടത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി.

ബാറുകളില്‍ സ്ത്രീകള്‍ക്കു മദ്യം വിളമ്പാമോ? ഇല്ലെന്ന് എക്‌സൈസ് വകുപ്പ് ചട്ടങ്ങള്‍ നിരത്തി സമര്‍ഥിക്കുമ്പോള്‍, സ്ത്രീകളെ ബാറിലെ ജോലിയില്‍നിന്നു വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാര്‍ബര്‍വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തത്. എന്നാല്‍ സ്ത്രീകള്‍ക്കു ബാറില്‍ ജോലി ചെയ്യാമെന്ന് അര്‍ഥശങ്കക്കിടയില്ലാതെ അടിവരയിടുന്നതാണ് 2015 ഓഗസ്റ്റിലെ ഹൈക്കോടതി വിധി. കോടതി വിധിയുടെ ലംഘനമാണു കൊച്ചിയില്‍ എക്‌സൈസ് എടുത്ത കേസെന്നു വ്യക്തം. ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകളില്‍ അന്‍പതോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെയാണു ബാറിനെതിരെ എക്‌സൈസിന്റെ നടപടി.
എന്തായാലും ചെയ്യുന്നു ജോലിയെ സംബന്ധിച്ച niyamപാഠങ്ങള്‍ പോലും മനസിലാക്കാത്ത എക്സൈസ് മറ്റെന്തെങ്കിലും വകുപ്പ് ബാറിന്റെ തലയിലിട്ട് തടിയൂരാനാണ് സാധ്യത. ഇനിയെങ്കിലും മദ്യ സദാചാര അപോസ്തലന്മാരുടെ തലക്കുമുകളില്‍ അര്‍ദ്ധരാത്രി സൂര്യനുദിക്കാതിരിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker