News
അടിവസ്ത്രത്തിന് മുകളില്‍ കൂടിയുള്ള ലൈംഗിക അതിക്രമവും പീഡനം തന്നെ: ഹൈക്കോടതി
ഷില്ലോംഗ്: അടിവസ്ത്രത്തിന് മുകളില്‍ കൂടിയുള്ള ലൈംഗിക അതിക്രമവും പീഡനം തന്നെയെന്ന് മേഘാലയ ഹൈക്കോടതി. ചീഫ് ജസ്റ്റീസ് സന്‍ജീബ് ബാനര്‍ജി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ പത്ത് വയസുകാരി പീഡനത്തിന് ഇരയായ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
താന്‍ കുട്ടിയെ വിവസ്ത്രയാക്കിയില്ലെന്ന പ്രതിയുടെ വാദത്തെ എതിര്‍ത്താണ് അടിവസ്ത്രത്തിന് പുറത്തുകൂടിയുള്ള ലൈംഗിക അതിക്രമവും പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞത്. പീഡനത്തിന് ഒരാഴ്ചയ്ക്ക് ശേഷം നടന്ന വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടിരുന്നു.
ഈ കേസില്‍ 2018ല്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും കീഴ് കോടതി വിധിച്ചിരുന്നു. കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് പ്രതി ഹൈക്കോടതിയെ സമീപിക്കുകയും വാദം ഉന്നയിക്കുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News