വിവാഹേതര ബന്ധത്തെ ചൊല്ലി തര്‍ക്കം; ഭാര്യ ഭര്‍ത്താവിനെ തീകൊളുത്തിക്കൊന്നു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു. വിവാഹേതര ബന്ധത്തിന്റെ പേരിലാണ് ഭാര്യ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നത്. ഗുണ്ടൂര്‍ നരസരോപേട്ട് മണ്ഡലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ചെഞ്ചയ്യയാണ് മരിച്ചത്.

വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ അന്നമ്മയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്നായിരുന്നു ഭാര്യയുടെ ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി. ചെഞ്ചയ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.