പ്രേക്ഷകര്‍ സ്‌നേഹിയ്ക്കുന്നതെന്തുകൊണ്ട്? രഹസ്യം പുറത്തുവിട്ട് മഞ്ജു വാര്യർ
കൊച്ചി:മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു സിനിമാ രംഗം വിട്ടത്. ക്യാമറയ്ക്ക് മുന്നിൽ പോലുമെത്താതെയാണ് ഏകദേശം പതിന്നാല് വർഷങ്ങളോളം മഞ്ജു മാറി നിന്നിത്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു.
എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎൻട്രി. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്.
തന്റെ സ്വപ്നങ്ങളും നടക്കാതെ പോയ ആഗ്രഹങ്ങളുമൊക്കെ നേടിയെടുകുകന്ന തിരക്കിലും സന്തോഷത്തിലുമാണ് നടി. നടിയുടെ സൗന്ദര്യവും ചെറുപ്പവും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബ്രേക്ക് എടുത്തതിനെ കുറിച്ച് മഞ്ജു ഒരിക്കൾ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഇടവേളയെടുത്ത സമയത്തെ പോസിറ്റീവായാണ് കാണുന്നത്. എന്ത് സംഭവിക്കുന്നതും നല്ലതിനാണ്. ബ്രേക്കിന്റെ സമയത്തും ഞാൻ അങ്ങേയറ്റം സന്തോഷവതിയായിരുന്നെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി. കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പ് നടത്തുന്ന ആളല്ല ഞാൻ. അങ്ങനെയൊരു സിസ്റ്റം എനിക്കില്ല. ചില സമയത്ത് ചിന്തിച്ച് പ്രിപ്പെയർ ചെയ്യേണ്ടി വരും. ചില സമയത്ത് ഒട്ടും പ്രിപ്പെയർ ചെയ്യാതെ ചെയ്യാറുണ്ട്. പ്രിപ്പെയർ ചെയ്തത് ചിലപ്പോൾ മോശമാകാറുണ്ട്.
തയ്യാറെടുപ്പ് നടത്താതെ ചെയ്തത് നന്നായെന്ന് മറ്റുള്ളവർ പറയാറുണ്ട്. എല്ലാമൊരു അനുഗ്രഹമായാണ് കാണുന്നത്. എന്റെ സംഭാവനയൊന്നും അതിൽ ഇല്ല. നല്ല സിനിമകൾ സൃഷ്ടിച്ച് എനിക്ക് വേണ്ടി നല്ല കഥാപാത്രം മാറ്റി വെക്കാൻ തോന്നിയത് എന്റെ ഭാഗ്യമായാണ് കാണുന്നത്. അടുത്ത വീട്ടിലെ കുട്ടിയെ പോലെയാണ് പ്രേക്ഷകർ കണ്ടത്. സിനിമകൾ ചെയ്തപ്പോഴും ചെയ്യാതിരുന്നപ്പോഴും ഒരു വ്യത്യാസമില്ലാതെ എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടുള്ളത് പ്രേക്ഷകരുടെ സ്നേഹമാണ്.
സിനിമ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിനെയൊന്നും ബേസ് ചെയ്തല്ല പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ പിന്നിലുള്ള കാരണം അന്വേഷിച്ച് പോകാനും എനിക്ക് ധൈര്യം ഉണ്ടായിട്ടില്ല. എന്തോ ദെെവാനുഗ്രഹം. ചെയ്ത കഥാപാത്രങ്ങളോട് ജനങ്ങൾക്ക് തോന്നിയ സ്നേഹത്തിൽ നിന്നും പകർന്ന് കിട്ടിയ സ്നേഹമാണതെന്നും മഞ്ജു വാര്യർ അന്ന് പറഞ്ഞിരുന്നു.
അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങൾ കണ്ടെത്താൻ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. തമിഴ് താരം അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ശേഷമാണ് ബൈക്കിനോട് കമ്പം വന്നതെന്ന് താരം പറഞ്ഞിരുന്നു. ജീവിതത്തിലെ ഈ ഘട്ടം പരിപൂർണമായും ആസ്വദിക്കാൻ നടി തീരുമാനിച്ചിരിക്കുകയാണ്. യാത്രകളും ഡ്രൈവിംങും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.
അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. തമിഴിൽ രജിനികാന്തിനൊപ്പമുള്ള സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്യ വേട്ടയ്യൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനികാന്തിന്റെ ഭാര്യയായി ആണ് മഞ്ജു എത്തുന്നത്. മലയാളത്തിൽ ഫൂട്ടേജ് ഉൾപ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. ഈ മാസം തിയേറ്ററിലെത്തേണ്ട ചിത്രം വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെയ്ക്കുകായിയരുന്നു. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.