നടി ചിത്രയുടെ മരണം; കൊലപാതകത്തിന് തെളിവില്ല,നിര്‍ണ്ണായക ഉത്തരവുമായി കോടതി
ചെന്നൈ:പാണ്ഡ്യൻ സ്‌റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു ചിത്ര. നിരവധി ഷോകളിൽ അവതാരകയായും എത്തിയിട്ടുണ്ട്. ഏറെ സ ങ്കടത്തോടെയാണ് ചിത്രയുടെ മ രണവാർത്ത തമിഴകം സ്വീകരിച്ചത്. മ രണത്തിന് മണിക്കൂറുകൾ മുൻപ് പോലും ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആയ നടി ഇനി ഇല്ലെന്ന യാഥാർഥ്യം ഉറ്റവരേയും സഹപ്രവർത്തകരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തിൽ നടിയുടെ സംഭവത്തിൽ ഭർത്താവ് ഹേമനാഥിനെ കോടതി വെറുതെ വിട്ടു. ചിത്രയുടെ മരണം കൊ ലപാതകമാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേമനാഥിനെ കോടതി വെറുതേ വിട്ടത്. തിരുവള്ളൂർ ഫാസ്റ്റ് ട്രാക്ക് മഹിളാ കോടതിയാണ് വിട്ടയച്ചത്.
2020 ഡിസംബർ ഒമ്പതിനാണ് ചിത്ര നസ്രത്ത്‌പേട്ടിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവിപി ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലർച്ചെ ഒരുമണിയോടെയാണ് ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ചിത്ര, കുമാരൻ തങ്കരാജനൊപ്പം അഭിനയിക്കുന്നതിൽ ഹേംനാഥിന് കടുത്ത എതിർപ്പുണ്ടായിരുന്നു.
അഭിനയം നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് വിവരം. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിയിരുന്നതും. ചിത്രയുടെ അച്ഛൻ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നസ്രത്ത്‌പേട്ട പൊലീസാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്.
ഷൂട്ട് കഴിഞ്ഞതിന് ശേഷം ചിത്ര ഹോട്ടൽ മുറിയിലെത്തിയപ്പോൾ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താൻ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതേ തുടർന്ന് ഇരുവരും വഴക്കിടുകയും കുപിതയായ ചിത്ര മുറിയിൽ കയറി വാതിലടക്കുകയും ചെയ്തു. വാതിലിൽ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നുമാണ് ഹേംനാഥ് പറഞ്ഞിരുന്നത്.
ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ ചിത്രയ്ക്ക് ഒന്നര മില്യണിലേറെ ഫോളോവേഴ്‌സും ഉണ്ടായിരുന്നു. ചെന്നൈ കോട്ടൂർപുരം സ്വദേശിയാണ് ചിത്ര. ഒരു തമിഴ് സിനിമയിലേക്ക് ചിത്ര കരാർ ആയിരുന്നതായും റിപ്പോർട്ടുകളുണ്ട്. മക്കൾ ടിവി, ജയ ടിവി, സീ തമിഴ്, സ്റ്റാർ വിജയ് തുടങ്ങിയ ചാനലുകളിലെല്ലാം നിരവധി ഷോയുടെ അവതാരകയായ ചിത്ര വിവിധ ചാനലുകളിലെ സീരിയലുകളിലും അഭിനയിച്ചിരുന്നു.