തിരുവനന്തപുരം:കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത തെരഞ്ഞെടുക്കപ്പെട്ടു
വീക്ഷണം തൃശൂര്‍ ബ്യൂറോചീഫ് എം.വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്. 78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം.പി സൂര്യദാസിനെയാണ് തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3001ല്‍ വിനീത 1515 വോട്ടുകള്‍ നേടി. 49 വോട്ടുകള്‍ അസാധുവായി.
ജനറല്‍ സെക്രട്ടറിയായി ആര്‍. കിരണ്‍ബാബുവിനെ തെരഞ്ഞെടുത്തു. ന്യൂസ് 18 കേരള പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റാണ്.. മാധ്യമത്തിലെ കെ പി റെജിയെയും ജനയുഗത്തിലെ സുരേഷ് എടപ്പാളിനെയുമാണ് പരാജയപ്പെടുത്തിയത്.. കിരണ്‍ 1239 വോട്ടുകളും കെ പി റെജി 878 വോട്ടുകളും സുരേഷ് എടപ്പാള്‍ 818 വോട്ടുകളും നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News