Entertainment
പിറന്നാള്‍ ദിനത്തില്‍ വടിവാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി; ഒടുവില്‍ ക്ഷമാപണം
ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ വടിവാളുകൊണ്ട് കേക്ക് മുറിച്ചതിന് എല്ലാവരോടും ക്ഷമ ചോദിച്ച് നടന്‍ വിജയ് സേതുപതി. തന്റെ പെരുമാറ്റം ഒരു മോശം മാതൃകയായിരുന്നു. ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സംവിധായകന്‍ പൊന്റാമിനൊപ്പം പുതിയ ചിത്രത്തിന്റെ സെറ്റിലാണ് വിജയ് സേതുപതി ജന്മദിനം ആഘോഷിച്ചത്. വടിവാളുകൊണ്ടാണ് അദ്ദേഹം കേക്ക് മുറിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണുണ്ടായത്. ഈ സിനിമയില്‍ ഒരു വടിവാളും പ്രധാനഭാഗമാണ്. ഇതാണ് കേക്ക് മുറിക്കാന്‍ അത് ഉപയോഗിക്കാന്‍ കാരണമെന്നും വിജയ് സേതുപതി വിശദമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News