‘ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല, മുഴുവന്‍ സമയവും ബെഡ്ഷീറ്റിനുള്ളില്‍ ഇരിക്കുകയായിരുന്നു’; വിഷാദത്തില്‍ അകപ്പെട്ട അനുഭവം പങ്കുവെച്ച് മേഘ്‌ന വിന്‍സെന്റ്

മലയാളികളുടെ പ്രിയതാരമാണ് മേഘ്ന വിന്‍സെന്റ്. അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നെങ്കിലും യൂട്യൂബ് ചാനലുമായി നടി സജീവമാണ്. ഇപ്പോള്‍ താന്‍ ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. രണ്ടര വര്‍ഷം മുമ്പാണ് താന്‍ വിഷാദത്തില്‍ അകപ്പെട്ടത്. ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ താരം വ്യക്തമാക്കി.

ജീവിതത്തില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാന്‍ സാധിക്കുന്നതെന്നും ഡിപ്രഷനെ എങ്ങനെയാണ് മറികടന്നത് എന്നുമായിരുന്നു ആരാധകന്റെ ചോദ്യം. ആരെയും ഫേയ്സ് ചെയ്യാന്‍ ആ സമയത്ത് കഴിയുമായിരുന്നില്ലെന്നും ബെഡ്ഷീറ്റിനുള്ളിലായിരുന്നു മുഴുവന്‍ സമയവും.

”ആ അവസ്ഥ എന്താണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. മുഴുവന്‍ സമയവും ഒരു ബെഡ്ഷീറ്റിനുള്ളില്‍ ഇരിക്കുകയായിരുന്നു. എനിക്ക് ആരെയും ഫെയ്സ് ചെയ്യേണ്ടായിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു എന്റേത്. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ അതില്‍നിന്നു പുറത്തു വരാന്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവര്‍ക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത്” മേഘ്ന പറഞ്ഞു. താന്‍ ഡിപ്രഷനെ മറികടന്നത് എങ്ങനെയെന്ന് വിഡിയോ ആയി ചെയ്ത് പങ്കുവെക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News