‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ് നടത്തിയ പ്രിയദർശിനി ബസ് വഴിയിലായി. എയർ ലീക്ക് ആയാണ് ബസ് പണിമുടക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് യാത്രക്കാരുമായി കുണ്ടറയിൽ നിന്നും കായംകുളത്തേക്ക് ബസ് പുറപ്പെട്ടത്. ബസ് വഴിയിലായതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. കൊല്ലം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരെത്തി ബസിന്റെ തകരാർ പരിഹരിച്ചു.

ബസിലെ ആദ്യയാത്രയിലെ തിരക്കിനിടെയാണ് മന്ത്രിയുടെ തലയില്‍ പായസം വീണത്. യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ പ്രിയദർശിനി ബസ് യാഥാർഥ്യമായതിന്‍റെ ആഹ്ലാദം പങ്കു വെച്ചാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പായസം വിതരണം ചെയ്തത്. കൊല്ലം ഡിപ്പോയിൽ വെച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോഴാണ് മന്ത്രിയുടെ തലയിൽ വീണത്. കാര്യമായ പൊളളലില്ല.

അതേസമയം കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ് നടത്തിയ പ്രിയദർശിനി ബസ് വഴിയിലായി. എയർ ലീക്ക് ആയാണ് ബസ് പണിമുടക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് യാത്രക്കാരുമായി കുണ്ടറയിൽ നിന്നും കായംകുളത്തേക്ക് ബസ് പുറപ്പെട്ടത്. ബസ് വഴിയിലായതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. കൊല്ലം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരെത്തി ബസിന്റെ തകരാർ പരിഹരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News