26.3 C
Kottayam
Monday, June 15, 2026

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

Must read

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന് ശേഷം തുടർ നടപടികളെടുക്കും.

പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയർന്ന ഘട്ടത്തിലൊക്കെ നടപടിക്ക് മടിച്ച സി.പി.എം. ഒടുവിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി..എഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി അത് കണക്കിലെടുത്ത് ജില്ലാക്കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിച്ചതാണ് സസ്പെൻഷനിലേക്ക് നയിച്ചത്. എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. മുതിർന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു.

നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാർ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളിൽ സൂചനനൽകുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ സസ്പെൻഷനിൽ നടപടി ഒതുങ്ങുന്നതോടെ വെളിപ്പെടുത്തലുകൾക്ക് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ്...

വിജയ്-സംഗീത വിവാഹമോചന ഹർജി: ഇരുവരും ഹാജരായില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ വിലക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ

ലണ്ടന്‍: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രംഗത്തെത്തി. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക...

നടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്....

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

Popular this week