26.6 C
Kottayam
Thursday, March 28, 2024

വിമാന യാത്രയ്ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്‌സ്

Must read

ദോഹ: വിമാന യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്സ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കായി അയാട്ട നടപ്പിലാക്കുന്ന വാക്സിന്‍ പാസ്പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

വിമാന യാത്ര ചെയ്യാന്‍ വാക്സിന്‍ നിര്‍ബന്ധമാക്കുമോ എന്ന ചോദ്യത്തിന് താല്‍ക്കാലികമായെങ്കിലും അതിന് സാധ്യതയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാരണം, ലോകം തുറക്കണമെങ്കില്‍ ആത്മവിശ്വാസത്തോടെയുള്ള വിമാനയാത്ര സാധ്യമാവേണ്ടതുണ്ട്. കൊവിഡ് മഹാമാരിക്ക് ശരിയായ ചികിത്സ ലഭ്യമാകുന്നതുവരെയെങ്കിലും യാത്രയ്ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന ചിന്ത ഉടലെടുക്കുമെന്നും അക്ബര്‍ അല്‍ ബാകില്‍ പറഞ്ഞു.

വാക്സിനേഷന്‍ പാസ്പോര്‍ട്ട് എന്ന ആശയം പല സര്‍ക്കാരുകളും വിവിധ മേഖലകളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ഇനിയും സാര്‍വത്രികമായിട്ടില്ലാത്ത സാഹചര്യത്തില്‍ യാത്രയ്ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week