KeralaNews

മൊബൈല്‍ റേഡിയേഷന്‍ ഓട്ടിസത്തിനു കാരണമാകുമോ? ശാസ്ത്രീയ വശം ഇതാണ്

കൊച്ചി: മൊബൈല്‍ ഫോണില്‍ നിന്നും മറ്റും പുറപ്പെടുന്ന ഇലക്ട്രോ മാഗ്നെറ്റിക് കിരണങ്ങള്‍ കുട്ടികളില്‍ ഉള്‍പ്പടെ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ന്യൂറോ സര്‍ജന്റെ ലേഖനത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിശദീകരിച്ച് ഇന്‍ഫോക്ലിനിക് ലേഖനം.

തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്ന അവസ്ഥകളാണ് ഓട്ടിസവും എഡിഎച്ച്ഡിയും. ചിലരില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള അവസ്ഥകള്‍. ജനിതകപരമായ പ്രത്യേകതകള്‍ കൊണ്ട് ഉണ്ടാകുന്ന തലച്ചോറിന്റെ വളര്‍ച്ചയിലെ മാറ്റങ്ങളാണ് ഇവയ്ക്ക് പ്രധാന കാരണം. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ചില അണുബാധകള്‍, ചില പോഷകങ്ങളുടെ കുറവ്, ചില മരുന്നുകള്‍ കഴിക്കുന്നത് ഒക്കെ ഇതിനു കാരണമാകാമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

പക്ഷേ, മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം ഈ അവസ്ഥകള്‍ ഉണ്ടാകാമെന്ന് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല. പലവിധ തെറ്റിദ്ധാരണകള്‍ മൂലം ഈ കുട്ടികളുടെ മാതാപിതാക്കള്‍ പലപ്പോഴും ജീവിതകാലം മുഴുവന്‍ സ്വയം കുറ്റപ്പെടുത്തി ജീവിക്കുന്നവരാണ്.-ഇന്‍ഫോക്ലിനികിന് വേണ്ടി ലേഖനമെഴുതിയ ഡോ.ജിതിന്‍ ടി ജോസഫ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker