കോട്ടയത്ത് അപസ്മാരമുണ്ടായി കുഴഞ്ഞുവീണ യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു

കോട്ടയം: അപസ്മാരമുണ്ടായി കുഴഞ്ഞുവീണയാള്‍ ബസിനടിയില്‍പ്പെട്ടു മരിച്ചു. കോട്ടയം എം.എല്‍ റോഡിലെ കടതിണ്ണയില്‍ കഴിഞ്ഞിരുന്നു രാജേഷാണ് (35) ആണ് മരിച്ചത്. രാവിലെ 8.15ന് കോട്ടയം ചന്തക്കവലയിലാണ് അപകടമുണ്ടായത്.

കാലിനു പരിക്കുപറ്റിയിരുന്ന ഇയാള്‍ കടത്തിണ്ണയില്‍ നിന്ന് എണീറ്റ് റോഡിലേക്ക് വരുമ്പോള്‍ സ്വകാര്യ ബസിനടിയില്‍പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അപസ്മാര രോഗബാധിതനായ രാജേഷിന്, പ്രമേഹവുമുണ്ടായിരുന്നു.

കട തിണ്ണയില്‍ ഇരുന്നിരുന്ന രാജേഷ് എഴുന്നേറ്റ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ അപസ്മാരമുണ്ടായതോടെ കാല്‍ വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നു. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാര്‍ ബഹളം വച്ചെങ്കിലും ബസിന്റെ പിന്‍ചക്രങ്ങള്‍ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

അവിവാഹിതനായ രാജേഷ് മാര്‍ക്കറ്റ് റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവാണെന്നു പോലീസ് പറഞ്ഞു. മരണശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്കു കൊവിഡ് സ്ഥീരീകരിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News