24.8 C
Kottayam
Sunday, June 7, 2026

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

Must read

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ തൃണമൂൽ കോൺഗ്രസ് കൗൺസിലറാണ് ഇയാൾ. സെൻട്രൽ കൊൽക്കത്തയിലെ ജോരസങ്കോ ഏരിയയിലുള്ള വാർഡ് നമ്പർ 39-ലെ കൗൺസിലറാണ് ജാസിമുദ്ദീൻ.

ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 6 മണി മുതൽ പോലീസും കേന്ദ്രസേനയും കൗൺസിലറുടെ വീട് വളഞ്ഞിരുന്നു. എന്നാൽ, തൃണമൂൽ നേതാവ് വീടിന്റെ വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് ആറ് മണിക്കൂറോളം കാത്തുനിന്ന പോലീസ്, ഒടുവിൽ ഉച്ചയോടെ പൂട്ട് പൊളിച്ച് അകത്തുകയറി ജാസിമുദ്ദീനെ കസ്റ്റഡിയിലെടുത്തത്. കൗൺസിലറെ പുറത്തിറക്കിയതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു.

- Advertisement -

ജാസിമുദ്ദീന്റെ അനുയായികൾ അറസ്റ്റിനെതിരെ പ്രതിഷേധിച്ചപ്പോൾ, ബിജെപി പ്രവർത്തകർ കൗൺസിലർക്ക് നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. ജാസിമുദ്ദീനെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം മുൻപ് ഈ പ്രദേശത്തെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ജാസിമുദ്ദീന്റെ അടുത്ത അനുയായികൾ പീഡിപ്പിച്ചിരുന്നു.

- Advertisement -

നിലവിൽ കോളേജ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടിയെ ശനിയാഴ്ച കലബാഗൻ പരിസരത്ത് വെച്ച് പ്രതികൾ വീണ്ടും ഉപദ്രവിക്കുകയും പഴയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം ജോരസങ്കോ പോലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജാസിമുദ്ദീന്റെ അടുത്ത അനുയായിയെന്ന് കരുതുന്ന ഒരാളെ ശനിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

- Advertisement -

കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്. മുൻപ് സിപിഎം പ്രവർത്തകനായിരുന്ന ജാസിമുദ്ദീൻ 2015-ലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് രണ്ട് തവണ തുടർച്ചയായി ഇയാൾ വിജയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോരസങ്കോയിൽ നിന്ന് സീറ്റ് ലഭിക്കാതിരുന്ന മുൻ എംഎൽഎ വിവേക് ഗുപ്തയുടെ അടുത്ത അനുയായി കൂടിയാണ് ജാസിമുദ്ദീനെന്ന് തൃണമൂൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week