24.8 C
Kottayam
Sunday, June 7, 2026

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

Must read

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് കൂടിയായ ബെന്നി തോമസ് തന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി. യോഗത്തില്‍ ഈ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി സണ്ണി ജോസഫിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ കരുതലോടെ വേണമായിരുന്നുവെന്നും, സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷം ചെയ്യുന്ന ഇത്തരം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇട നല്‍കരുതായിരുന്നുവെന്നുമായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. എന്നാല്‍ പാര്‍ട്ടി യോഗത്തിലെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയും തന്റെ ബന്ധുവിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ രാജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

വൈദ്യുതി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിരവധി പാര്‍ട്ടി ഭാരവാഹികള്‍ അപേക്ഷ നല്‍കി കാത്തിരിക്കെ, അതെല്ലാം തള്ളിക്കൊണ്ടാണ് സ്വന്തം സഹോദരി ഭര്‍ത്താവിന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പദവി നല്‍കിയതെന്ന ആരോപണം ശക്തമായതോടെയാണ് സംഭവം വിവാദമായത്. മുന്‍പ് ഇടത് സര്‍ക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളില്‍ യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്ന പശ്ചാത്തലത്തില്‍, സ്വന്തം മന്ത്രിതന്നെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുവിനെ നിയമിച്ചത് വലിയ രാഷ്ട്രീയ വൈരുദ്ധ്യമാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

- Advertisement -

- Advertisement -

അതേസമയം, ഡി.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസിന് ആ പദവിയിലിരിക്കാന്‍ പൂര്‍ണ്ണ അര്‍ഹതയുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ മറുവാദം. പത്ത് വര്‍ഷത്തോളം ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം കണ്ണൂരിലെ മലയോര മേഖലയില്‍ പാര്‍ട്ടിയുടെ വലിയ ജനസമ്മതനായ നേതാവാണ്. പേരാവൂര്‍ മണ്ഡലത്തില്‍ ഇത്തവണ സണ്ണി ജോസഫിന്റെ വിജയത്തിന് പിന്നില്‍ നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞതും ബെന്നി തോമസ് ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിലെ ‘ജെറമിയാസ്’ എന്ന കഥാപാത്രം രൂപപ്പെട്ടത് ബെന്നി തോമസ് എന്ന വ്യക്തിയിലൂടെയാണെന്ന കാര്യവും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

- Advertisement -

വിവാദങ്ങള്‍ക്കിടെ ബെന്നി തോമസിന് പിന്തുണയുമായി ധര്‍മ്മടത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റഷീദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, സേവാദള്‍ ചെയര്‍മാന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ച് കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്ന മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാണ് ബെന്നി തോമസ് എന്നും, അദ്ദേഹത്തെ വെറുമൊരു ‘മന്ത്രിയുടെ അളിയന്‍’ എന്ന ലേബലില്‍ മാത്രം ഒതുക്കി വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നും റഷീദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വിവാദം പുകഞ്ഞതോടെ ഒടുവില്‍ രാജി നല്‍കി ഒഴിഞ്ഞുമാറാന്‍ ബെന്നി തോമസ് നിര്‍ബന്ധിതനാകുകയായിരുന്നു.

Following intense controversies over nepotism, Benny Thomas, the Additional Private Secretary and brother-in-law of Electricity Minister Sunny Joseph, resigned from his post. He submitted his resignation directly to Chief Minister V.D. Satheesan after severe criticism was raised against the appointment during a recent KPCC meeting. Although the Minister initially defended the appointment, mounting political pressure from both the party and the opposition led to this sudden resignation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week