KeralaNews

ട്രാക്കിൽ അറ്റകുറ്റപ്പണി:ശനിയാഴ്ച കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ റദ്ദാക്കി ,ചില ട്രെയിനുകൾ വഴിതിരിച്ചുവിടും

കോട്ടയം.ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ല്‍ റെ​യി​ല്‍ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള മെ​മു, പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. മ​റ്റു ചി​ല ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും.

റ​ദ്ദാ​ക്കി​യ സ​ര്‍​വീ​സു​ക​ള്‍

കൊ​ല്ലം- കോ​ട്ട​യം, കോ​ട്ട​യം- കൊ​ല്ലം, എ​റ​ണാ​കു​ളം- കൊ​ല്ലം, കൊ​ല്ലം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു സ​ര്‍​വീ​സു​ക​ളും കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം – കാ​യം​കു​ളം, കാ​യം​കു​ളം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- ഷൊ​ര്‍​ണൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റു​ക​ളും റ​ദ്ദാ​ക്കി.

വ​ഴി തി​രി​ച്ചു വി​ടു​ന്ന ട്രെ​യി​നു​ക​ള്‍

നാ​ഗ​ര്‍​കോ​വി​ല്‍- മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി- മും​ബൈ സി​എ​സ്‌എം​ടി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി -കെഎസ്ആ​ര്‍ ബം​ഗ​ളൂ​രു ഐ​ല​ന്‍​സ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ മെ​യി​ല്‍, കൊ​ച്ചു​വേ​ളി – ശ്രീ ​ഗം​ഗാ​ന​ഗ​ര്‍ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് എ​ന്നി​വ കാ​യം​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും.

ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് ഹ​രി​പ്പാ​ട്, അമ്പലപ്പുഴ, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ന്നേ ദി​വ​സം ര​ണ്ടു മി​നി​റ്റ് വീ​തം താ​ല്‍​ക്കാ​ലി​ക സ്റ്റോ​പ്പ് ഉ​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 35 മി​നി​റ്റും നാ​ഗ​ര്‍​കോ​വി​ല്‍- കോ​ട്ട​യം പാ​സ​ഞ്ച​ര്‍ ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റും ചെ​ങ്ങ​ന്നൂ​രി​ല്‍ പി​ടി​ച്ചി​ടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker