ഇടുക്കി: സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ ഇരുകാലുകള്‍ക്കുമാണ് വെടിയേറ്റത്.ഇയാളുടെ ഇരുകാലിലുമാണ് വെടിയേറ്റത്. ഇടുക്കി കമ്പംമെട്ടിനടുത്ത് ശാന്തിപുരത്താണ് സംഭവം.
ഇയാളുടെ സുഹൃത്തായ കട്ടേക്കാനം സ്വദേശി ചക്രപാണി സന്തോഷാണ് വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്. ഉല്ലാസിനെ ഇപ്പോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് ചക്രപാണിക്കായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.ചക്രപാണിക്കെതിരെ തോക്ക് കൈവശം വച്ചതിന് മുന്‍പും കേസുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News