29.7 C
Kottayam
Saturday, June 13, 2026

കോവളത്ത് നേരിയ സംഘർഷം; പോളിങ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം

Must read

തിരുവനന്തപുരം: കോവളത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കോവളം ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എത്തിയതോടെയാണ് ഇരുവിഭാ​ഗം പ്രവർത്തകരും ഏറ്റുമുട്ടിയത്. തരൂരിനോട് സിപിഎം പ്രവർത്തകർ പ്രകോപനപരമായി പെരുമാറി എന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി.

ഇടതുപ്രവർത്തകരെ തടയാനായി യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെ ശശി തരൂർ പോളിങ് ബൂത്തിലെത്തി വോട്ടർമാരേയും പ്രദേശവാസികളെയും കണ്ടു. എന്നാൽ പുറത്ത് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി തുടർന്നു. തരൂരിന്റെ വാഹനവും സിപിഎം പ്രവർത്തകർ വളഞ്ഞു.

വലിയ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരെ നിയന്ത്രിക്കാൻ പാടുപെട്ടു. പിന്നീട് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരടക്കം ഇവിടേക്കെത്തിയാണ് പ്രവർത്തകരെ രണ്ടുഭാ​ഗത്തേക്ക് മാറ്റിയത്. തുടർന്ന് പോലീസിന്റെ വലിയ സുരക്ഷാ അകമ്പടിയോടെ ശശി തരൂർ പുറത്തേക്കെത്തി വാഹനത്തിൽ കയറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week