കോട്ടയം:പട്ടാപകൽ ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാലകളുമായി ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ കോട്ടയത്ത് വാടകയ്‌ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി ജിതിൻ രാജ് (34)ആണ് പിടിയിലായത്.
ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് 4.20 ഓടെയാണ് ഒരു പവന്റെ രണ്ട് മാലകളുമായി പ്രതി ഓടി രക്ഷപെട്ടത്.തുടർന്ന് കോട്ടയത്ത് എത്തിയ പ്രതി ഒരുമാല പണയം വെയ്ക്കുകയും, ഒരുമാല വിൽക്കുകയുമായിരുന്നു.
പ്രതിയുമായി പോലീസ് ഇന്ന് കോട്ടയത്ത് തെളിവെടുപ്പ് നടത്തി മാലകൾ കണ്ടെടുത്തു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ചങ്ങനാശേരിയിലെ ജ്വല്ലറിയിൽ തെളിവെടുപ്പിന് കൊണ്ടുപോകും.ചങ്ങനാശ്ശേരി സ്വദേശി ആര്‍. രാജേഷിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News