24.9 C
Kottayam
Saturday, June 6, 2026

ഒരുബോള്‍ പോലും എറിയാനായില്ല,യുഎസ്എ – അയർലൻഡ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു; പാകിസ്താൻ പുറത്ത്

Must read

ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യുഎസ്എ – അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതോടെയാണിത്. പോയന്റ് പങ്കുവെച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് യുഎസ്എ, ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തി. നാലു കളികളില്‍ നിന്ന് അഞ്ചു പോയന്റോടെയാണ് യുഎസിന്റെ സൂപ്പര്‍ എട്ട് പ്രവേശനം. അയര്‍ലന്‍ഡും പുറത്തായി.

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരത്തില്‍ യുഎസ്എ, അയര്‍ലന്‍ഡിനോട് തോല്‍ക്കുകയും അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ പാക് ടീമിന് സൂപ്പര്‍ എട്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

ഇന്ത്യന്‍ സമയം വൈകീട്ട് എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിന്റെ ടോസ് മഴയില്‍ ഫ്ളോറിയഡിലെ ലൗഡെര്‍ഹില്‍ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയം ടര്‍ഫ് ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ് നനഞ്ഞതു കാരണം വൈകുകയായിരുന്നു. പെയ്ത കനത്ത മഴ ശമിച്ചെങ്കിലും ഔട്ട്ഫീല്‍ഡിലെ നനവായിരുന്നു വെല്ലുവിളി.

രണ്ടു തവണ മൈതാനം പരിശോധിച്ച അമ്പയര്‍മാര്‍ മത്സരം വൈകുമെന്ന സൂചന നല്‍കിയിരുന്നു. ഇന്ത്യന്‍ സമയം 10.45-ന് അവസാനഘട്ട പരിശോധനയ്ക്ക് ശേഷം വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week