ഐഎസ് തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ വധിച്ചെന്ന് അമേരിക്ക
വാഷിംഗ്ടൺ: ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ വധിച്ചുവെന്ന് അമേരിക്ക. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് അബു ഇബ്രാഹിമിനെ വധിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിലൂടെ അറിയിച്ചു.
വ്യാഴാഴ്ച നടന്ന സൈനിക നീക്കത്തിലാണ് അബു ഇബ്രാഹിം അൽ ഹാഷിമി കൊല്ലപ്പെട്ടത്. സൈനികരുടെ ധീരതയ്ക്ക് പ്രസിഡന്റ് നന്ദി അറിയിച്ചു. സൈനിക നീക്കത്തിനു ശേഷം എല്ലാ യുഎസ് സൈനികരും തിരിച്ചെത്തിയെന്നും പ്രസിഡന്റ് വ്യക്തമാക്കി. ആക്രമണത്തിൽ ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
Last night at my direction, U.S. military forces successfully undertook a counterterrorism operation. Thanks to the bravery of our Armed Forces, we have removed from the battlefield Abu Ibrahim al-Hashimi al-Qurayshi — the leader of ISIS.
— President Biden (@POTUS) February 3, 2022
https://t.co/lsYQHE9lR9