ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ കലവൂരില്‍ സ്പിരിറ്റുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട പുളിക്കീഴ് ഡിസ്റ്റിലറിയിലേക്ക് ഉത്തര്‍പ്രദേശില്‍ നിന്നു സ്പിരിറ്റുമായെത്തിയ ടാങ്കര്‍ ആണ് മറിഞ്ഞത്.
അതേസമയം ടാങ്കില്‍ നിന്നു ലീക്ക് ചെയ്തുകൊണ്ടിരിക്കുന്ന സ്പിരിറ്റ് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് നിര്‍വീര്യമാക്കുകയാണ്. രാവിലെ 11 മണിയോടെ അപകടം നടന്നത്. ടാങ്കറില്‍ 18,000 ലീറ്റര്‍ സ്പിരിറ്റുണ്ടായിരുന്നു.
തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വെള്ളം പമ്പു ചെയ്ത് ടാങ്കില്‍ നിന്നും ലീക്കു ചെയ്യുന്ന സ്പിരിറ്റ് നിര്‍വീര്യമാക്കുകയായിരുന്നു. സ്ഥലത്തെത്തിച്ച ക്രെയിന്‍ ഉപയോഗിച്ച് വാഹനം സ്ഥലത്ത് നിന്നും നീക്കാനുള്ള നടപടികള്‍ നടക്കുകയാണ്. തഹസീര്‍ദാറും സ്ഥലത്തെത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News