കണ്ണൂര്‍-തിരുവന്തപുരം കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വ്വീസ് നാളെ മുതല്‍

കണ്ണൂര്‍: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സിയുടെ കണ്ണൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ് മിന്നല്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു രാത്രി 7.30നു പുറപ്പെടുന്ന മിന്നല്‍ സര്‍വീസ് പുലര്‍ച്ചെ 5നു തിരുവനന്തപുരത്ത് എത്തിച്ചേരും.

തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളില്‍ 721 രൂപയാണ് നിരക്ക്. പൊതുവെ യാത്രക്കാര്‍ കുറവുള്ള ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 581 രൂപയുമാണ് തിരുവനന്തപുരം- കണ്ണൂര്‍ ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരത്ത് നിന്ന് രാത്രി 8.45ന് പുറപ്പെട്ട് രാവിലെ 6.15ന് കണ്ണൂരിലെത്തും. മിന്നല്‍ ടിക്കറ്റ് ഓണ്‍ലൈനായി 15 ദിവസം മുമ്പും ഡിപ്പോ കൗണ്ടറില്‍ നിന്ന് ബുക്ക് ചെയ്യാം. ബസ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പും ഡിപ്പോയില്‍ നിന്ന് ടിക്കറ്റ് നേരിട്ട് ലഭിക്കും. മേയ് മുതലാണ് സര്‍വ്വീസ് താല്‍കാലികമായി നിര്‍ത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News