‘കുളിക്കാനായി എണ്ണ തേച്ച് പോകുന്നതുപോലെയുണ്ട്…, ഗർഭിണിയാണെന്ന പരിഗണനയെങ്കിലും നൽകൂ’; അമലയ്ക്ക് വിമർശനം!
കൊച്ചി:തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് നടി അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അമല ഇതിനോടക നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഒരുപിടി നല്ല കഥാപാത്രങ്ങൾ അമല അവതരിപ്പിച്ചിട്ടുണ്ട്. ആലുവ സ്വദേശിനിയായ അമല കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. ജഗത് ദേശായി എന്ന യുവാവുമായിട്ടാണ് അമല വിവാഹിതയായത്.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം താൻ ഗർഭിണിയാണെന്നുള്ള സന്തോഷവും അമല ആരാധകരുമായി പങ്കുവെച്ചിട്ടുണ്ടായിരുന്നു. അമലയുടെ ആദ്യ ഭർത്താവ് തമിഴ് സംവിധായകൻ എ.എൽ വിജയിയായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നുവെങ്കിലും ആ ബന്ധം വൈകാതെ വേർപിരിഞ്ഞിരുന്നു. പിന്നീട് ഒരു പഞ്ചാബി ഗായകനുമായുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും അതിൽ നിന്ന് താരം പിന്മാറി.
അതിന് ശേഷമാണ് ജഗതുമായി ഒന്നിച്ചത്. ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ വമ്പൻ വൈറലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അമല ഇപ്പോൾ. ഇതിനിടയിലും ജഗത്തിന് ഒപ്പമുള്ള നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. 2024 അമലയ്ക്ക് ഒട്ടനവധി സന്തോഷങ്ങളാണ് സമ്മാനിക്കുന്നത്.
നല്ലൊരു കുടുംബജീവിതം അമല ആസ്വദിച്ച് തുടങ്ങിയതുപോലും ഈ വർഷമാണ്. ഗർഭിണിയായതോടെ അമല കൂടുതൽ സുന്ദരിയായി എന്നാണ് താരത്തിന്റെ പുതിയ വീഡിയോകളും ഫോട്ടോകളും കാണുമ്പോൾ ആരാധകർ കുറിക്കാറുള്ളത്. പ്രഗ്നൻസി ഗ്ലോയിൽ അമല അതീവ സുന്ദരിയായിരിക്കുന്നുവെന്ന കമന്റുകൾ നിരവധിയാണ് താരത്തിന്റെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്നത്.
മോഡലിങിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ അമല ഏറ്റവും കൂടുതൽ ധരിക്കാറുള്ളത് മോഡേൺ വസ്ത്രങ്ങളാണ്. കഴിഞ്ഞ ദിവസം റിലീസിന് ഒരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമ ആടുജീവിതത്തിന്റെ പ്രസ്മീറ്റിന് അമല എത്തിയിരുന്നു. സ്ലീവ് ലെസായ ഡീപ്പ് നെക്കുള്ള കരിനീല നിറത്തിലുള്ള ഡ്രസ്സും സ്നീക്കേഴ്സും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്.
വീഡിയോ വൈറലായതോടെ വസ്ത്രധാരണത്തിന്റെ പേരിൽ അമലയ്ക്ക് നേരെ വിമർശനം ഉയർന്ന് തുടങ്ങി. ഇത്തരം വസ്ത്രധാരണം ഗോവയിൽ പോരെ പ്രസ്മീറ്റിന് വരുമ്പോഴെങ്കിലും മാന്യമായ വേഷം ധരിക്കാമായിരുന്നില്ലേ, ബെഡ്ഡിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് പോകുന്നത് പോലെയുണ്ട്.
ഇന്ത്യൻ പ്രണയകഥയൊക്കെ ഇറങ്ങിയ സമയത്ത് ഞാൻ അമലയുടെ വലിയ ഫാനായിരുന്നു. ഇപ്പോൾ തീരെ ഇഷ്ടമല്ല. ഒരിടത്തെങ്കിലും മര്യാദക്ക് ഡ്രസ്സ് ഇട്ട് വന്നാൽ മതിയാരുന്നു, വളർന്ന് കഴിയുമ്പോൾ ആ കുഞ്ഞിന് നാണക്കേടുൺണ്ടാക്കാൻ വേണ്ടി കോപ്രായം കാട്ടുന്നു എന്നൊക്കെയാണ് കമന്റുകൾ വന്നത്. നെഗറ്റീവ് കമന്റുകൾ പെരുകിയപ്പോൾ ചിലർ അമലയ്ക്ക് വേണ്ടി വാദിച്ചെത്തി.
ഗർഭിണിയാണെന്ന പരിഗണനയെങ്കിലും നൽകിക്കൊണ്ട് കമന്റ് ചെയ്യൂവെന്നാണ് ഒരാൾ അമലയെ അനുകൂലിച്ച് കുറിച്ചത്. അവർ അവർക്ക് കംഫേർട്ടായ വസ്ത്രങ്ങൾ ധരിക്കട്ടെ. അത് കാണാൻ താൽപര്യമില്ലാത്തവർ വീഡിയോ സ്കിപ്പ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. വിവാഹത്തിന് മുമ്പ് ബിക്കിനി ധരിച്ചുവെന്നതിന്റെ പേരിൽ വലിയ സൈബർ ആക്രമണം നേരിട്ട നടിയാണ് അമല.
ഏറെ നാളുകൾക്കുശേഷം അമല പോൾ നായികയായി റിലീസ് ചെയ്യാൻ പോകുന്ന മലയാള സിനിമ കൂടിയാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ വരാൻ പോകുന്ന ആടുജീവിതം. മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഭൂരിഭാഗം മലയാളികളും വായിച്ചുതീർത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ പങ്കാളിയായാണ് അമല എത്തുന്നത്.