KeralaNews

‘​ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിക്കാൻ നാണമില്ലേ?’; യുട്യൂബറെ പരി​ഹസിച്ച് അമല ഷാജിയുടെ അമ്മ

കൊച്ചി:മലയാളിയായ അമല ഷാജി സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ്. മലയാളികളെക്കാൾ തമിഴിലും തെലുങ്കിലുമാണ് അമല ഷാജിക്ക് ആരാധകർ കൂടുതലുള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 41 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. അമലയുടെ ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്. അതുകൊണ്ടുതന്നെ അമലയെ സോഷ്യൽ മീഡിയയിലെ ലേഡീ സൂപ്പർസ്റ്റാറെന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്.

അമലയുടെ സഹോദരി അമൃത ഷാജിയും സോഷ്യൽമീഡിയയിൽ അമലയെ പോലെ തന്നെ ആരാധകരുള്ള ഇൻഫ്ലൂവൻസറാണ്. സകുടുംബമാണ് വീഡിയോസിൽ ആദ്യ കാലങ്ങളിൽ ഇവർ നിറഞ്ഞത്. കഴിഞ്ഞ ബിഗ് ബോസ് സീസൺ വന്ന സമയത്തും അമലയുടെ പേര് എടുത്ത് കേട്ടിരുന്നു. 2019ലാണ് അമലയും അമൃതയും ടിക് ടോക്കിൽ സജീവമാകുന്നത്. ആദ്യം അമലയും അമ്മയും കൂടിയുള്ള വീഡിയോകളാണ് വൈറലായത്.

പിന്നീടാണ് സഹോദരി അമൃതയുമായി ചേർന്നുള്ള വീഡിയോകൾ അമല പങ്കിടാൻ തുടങ്ങിയത്. മിക്ക വീഡിയോയോസിലും തമിഴിലാണ് അമല സംസാരിക്കുന്നത്. ഈ കുട്ടി മലയാളിയല്ലേ എന്നുള്ള സംശയങ്ങളായിരുന്നു തുടക്ക കാലത്ത് ആരാധകർക്ക്. അമല ആദ്യമായി ചെയ്യുന്നത് ഒരു തമിഴ് വീഡിയോയാണ്. അതോടെ തമിഴ് ഫാൻസായി എന്നതാണ് വാസ്തവം.

രണ്ടുമാസം കൊണ്ട് 74 വീഡിയോസിൽ നിന്നുമാണ് ഒരു മില്യണിലേക്ക് അമലയും അമൃതയും എത്തിയത്. വലിയൊരു നേട്ടമാണ് ഇരുവരും അതോടെ നേടിയെടുത്തത്. പിന്നീട് ടിക് ടോക് നിർത്തിയതോടെ ഇൻസ്റ്റയിൽ അമലയും അമൃതയും സജീവമായി. ഡെവിൾ ക്വീൻസ് എന്നാണ് ഇരുവരും ടിക് ടോക്കിൽ അറിയപ്പെട്ടിരുന്നത്. അമല അക്ക എന്നാണ് ആളുകൾ തന്നെ സ്നേഹത്തോടെ വിളിക്കുന്നതെന്നും അമല പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അമലയുടെ അമ്മ ബീന ഷാജിയാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയം. മലയാളികൾക്ക് സുപരിചിതയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ‌ ​ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്ത് കമന്റ് കുറിച്ചതിന്റെ പേരിലാണ് ബീന ഷാജി സോഷ്യൽമീഡിയയുടെ വിമർശനം ഏറ്റുവാങ്ങുന്നത്. മൂന്ന് ലക്ഷത്തിന് മുകളിൽ ഇൻസ്റ്റ​ഗ്രാമിൽ ഫോളോവേഴ്സുള്ള ​ഗ്രീഷ്മ ഓൺവോയ്സിൽ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കോമഡി കണ്ടന്റായി ചെയ്യുന്നതിൽ പ്ര​ഗത്ഭയാണ്.

കഴിഞ്ഞ ദിവസം​ ​ഗ്രീഷ്മ ഒരു മലയാളം പാട്ടിന് ലിപ് സിങ്ക് ചെയ്തുള്ള റീൽ വീഡിയോ ചെയ്തിരുന്നു. ആ വീഡിയോയ്ക്കാണ് ​​ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുള്ള കമന്റുമായി അമലയുടെ അമ്മ ബീന ഷാജി എത്തിയത്. ‘നിനക്ക് നാണമില്ലേ… കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ’, എന്നായിരുന്നു ബീന ഷാജി കുറിച്ചത്.

കമന്റ് ശ്രദ്ധയിൽപ്പെട്ട ​ഗ്രീഷ്മ ഉടൻ തന്നെ അതെടുത്ത് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അമലയേയും അമൃതയേയും ടാ​ഗ് ചെയ്തിരുന്നു. ഒന്നുമില്ലേലും നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ… ഇത്തിരി ബോധമാകാം ആന്റി എന്നാണ് മറുപടിയായി ​​ഗ്രീഷ്മ കുറിച്ചത്. ക്വാളിറ്റി കണ്ടന്റ് നൽകുന്ന കാര്യത്തിൽ മുന്നിലാണ് ​ഗ്രീഷ്മ.

അതുകൊണ്ട് തന്നെ ​ഗ്രീഷ്മയ്ക്ക് പിന്തുണയറിയിച്ച് നിരവധി പേർ രം​ഗത്തെത്തി. ​സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും വിമർശനം വരികയും ചെയ്തതോടെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തു. പക്ഷെ ​​വലിയ രീതിയിലുള്ള പരി​ഹാസവും വിമർശനവുമാണ് അമലയുടെയും ബീനയുടെയും അമൃതയുടെയും സോഷ്യൽമീഡിയ പേജിൽ നിറയുന്നത്.

അതേസമയം ഈ വിഷയത്തിന്റെ പേരിൽ അമലയേയോ അമൃതയേയോ ബോഡി ഷെയിം ചെയ്യരുതെന്നും പരിഹസിക്കരുതെന്നുമാണ് ​ഗ്രീഷ്മ പുതിയ പോസ്റ്റിലൂടെ തന്നെ സ്നേഹിക്കുന്നവരോട് ആവശ്യപ്പെട്ടത്. രണ്ട് പെൺകുട്ടികളുടെ അമ്മയായിരുന്നിട്ടും ഇത്ര മോശമായ രീതിയിൽ ഒരാളെ പരിഹസിക്കാൻ എങ്ങനെ മനസ് വന്നുവെന്നാണ് സോഷ്യൽമീഡിയ ബീന ഷാജിയോട് ചോദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker