ഹൈദരബാദ്: മാസങ്ങളായി അടഞ്ഞുകിടക്കുന്ന ക്ഷേത്രം ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പ് തുറന്ന അധികൃതര്‍ ഞെട്ടി. ഷട്ടര്‍ തുറന്നപ്പോള്‍ മുറിയില്‍ നിന്ന് വന്നത് രൂക്ഷമായ ദുര്‍ഗന്ധം. മുറിയില്‍ തെരഞ്ഞപ്പോള്‍ കിട്ടിയത് അടച്ചിട്ട മരപ്പെട്ടിക്കുള്ളില്‍ നിന്ന് അസ്ഥികൂടവും.
രണ്ട് വര്‍ഷം മുന്‍പാണ് പശ്ചിമബംഗാള്‍ സ്വദേശിക്ക് ഷോപ്പ് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍, കഴിഞ്ഞ പത്തുമാസമായി ഷോപ്പ് അടച്ചിട്ട നിലയിലാണ്. തുടര്‍ന്നാണ്, അധികൃതര്‍ മുറി തുറന്നത്. തല വേര്‍പ്പെട്ട നിലയിലായിരുന്നു പെട്ടിയ്ക്കകത്ത് അസ്ഥികൂടം കണ്ടെത്തിയത്.
കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. വിവാഹേതരബന്ധമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News