24.4 C
Kottayam
Thursday, July 23, 2026

യുവതിയുടെ സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ ‘SEX’; ആര്‍.ടി.ഒയ്ക്ക് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍

Must read

ന്യൂഡൽഹി: ഡൽഹിയിൽ യുവതിയുടെ സ്കൂട്ടർ നമ്പർ പ്ലേറ്റിൽ SEX എന്ന പദം കയറികൂടിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടൽ. പരാതിക്കാരിയുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ ഡൽഹി ആർടിഒയ്ക്ക് നോട്ടീസ് അയച്ചു. പുതുതായി വാങ്ങിയ സ്കൂട്ടറിന് SEX സീരീസിലുള്ള നമ്പർ ലഭിച്ചതോടെ പരിഹസിക്കപ്പെടുന്നുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് ഇടപെടൽ.

SEX സീരീസിലുള്ള നമ്പർ ലഭിച്ചതിനാൽ ആളുകൾ കളിയാക്കുന്നുവെന്നും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും യുവതി വനിതാ കമ്മീഷനെ അറിയിച്ചിരുന്നു. ഇക്കാരണത്താൽ അത്യാവശ്യ കാര്യങ്ങൾക്ക് ഉൾപ്പെടെ യാത്ര ചെയ്യാൻ പ്രശ്നങ്ങൾ നേരിടുന്നതായും വെളിപ്പെടുത്തിയിരുന്നു.

പരാതിക്കാരിയുടെ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റിനൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നോട്ടീസിലെ നിർദേശം. സമാനമായ രീതിയിൽ മറ്റു പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ അറിയിക്കണമെന്നും വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശമായ റിപ്പോർട്ട് സമർപ്പിക്കാനും വനിതാ കമ്മീഷൻ ഗതാഗഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

SEX എന്ന പദം ഉൾക്കൊള്ളുന്ന സീരീസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാൻ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു പെൺകുട്ടിക്ക് ഇത്രയധികം അപമാനം നേരിടുന്ന രീതിയിൽ ആളുകൾ അധിക്ഷേപകരമായി പെരുമാറുന്നത് നിർഭാഗ്യകരമാണെന്നും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. പെൺകുട്ടിക്ക് ഇനി ഉപദ്രവമുണ്ടാകരുതെന്നും പ്രശ്നങ്ങൾ നാല് ദിവസത്തിനകം പരിഹരിക്കണമെന്ന് ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

- Advertisement -

നമ്പർ പ്ലേറ്റിൽ SEX പദം കയറികൂടാൻ കാരണം

- Advertisement -

രജിസ്ട്രേഷൻ പ്ലേറ്റിൽ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പർ, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പർ എന്നിങ്ങനെയാണ് നൽകാറുള്ളത്. ഡൽഹിയിലെ രജിസ്ട്രേഷൻ സീരീസ് EX എന്ന അക്ഷരത്തിലാണിപ്പോൾ. സ്കൂട്ടർ രജിസ്റ്റർ ചെയ്യുമ്പോൾ വാഹനം തിരിച്ചറിയുന്നതിനായി ‘S’ നൽകുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. നിർഭാഗ്യവശാൽ ഡൽഹിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ നമ്പർ പ്ലേറ്റിൽ ഇത് പതിവാകുകയാണ്. DL 3SEX എന്നാണ് നമ്പർ ആരംഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾ ഭീകരവാദികളല്ല, രാജ്യത്തിന്റെ ഭാവി; ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ സമരം നയിച്ച കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് രാഹുൽ...

പാർലമെന്റ് മാർച്ചിന് നേരെയുള്ള പോലീസ് ക്രൂരത: കേന്ദ്രത്തിനും ഡൽഹി പോലീസിനും ഹൈക്കോടതി നോട്ടീസ്; സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ പരീക്ഷാ തട്ടിപ്പുകൾക്കെതിരെ നടത്തിയ പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് അതിക്രമത്തിൽ ഡൽഹി ഹൈക്കോടതി ഇടപെടുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ജനാധിപത്യവിരുദ്ധമായ ബലപ്രയോഗവും നിയമലംഘനവും...

കേന്ദ്രവുമായുള്ള ചർച്ച: ജെ.പി. നഡ്ഡയുടെ വസതിയിലേക്ക് പോകില്ലെന്ന് സിജെപി; നിഷ്പക്ഷ വേദി വേണമെന്ന് ആവശ്യം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് ശക്തമായ സമരം നയിക്കുന്ന 'കോക്രോച്ച് പാർട്ടി' (സിജെപി) കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ തയ്യാറാണെങ്കിലും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. ജന്തർ മന്തറിൽ വെച്ച്...

നീറ്റ് വിദ്യാർഥി സമരം: അടിയന്തര വാദം കേൾക്കാനാവില്ലെന്ന് സുപ്രീം കോടതി; ദൃശ്യങ്ങൾ കാണാൻ സമയമില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ നീറ്റ് (NEET) പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. "ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുത്" എന്ന്...

നീറ്റ് വിവാദം: പ്രതിഷേധം മകളിലേക്ക്; ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ മകൾ നൈമിഷ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പുതിയ തലത്തിലേക്ക്. ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം തെരുവിൽ ശക്തമാകുന്നതിനിടെ, വിദ്യാഭ്യാസ മന്ത്രിയുടെ...

Popular this week