തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ആലപ്പുഴയിലും എറണാകുളം, തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെയും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമൃദത്തിന്റെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും സമാന തോതിൽ മഴ പ്രതീക്ഷിക്കാം.
കൊച്ചി നഗരത്തിൽ ഇടവിട്ട് മഴ തുടരുകയാണ്. പുലർച്ചെയോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. കളമശ്ശേരി മുപ്പത്തത്ടo ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവായിത്തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
മാന്നാറില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മാന്നാര്‍ റോഡില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഹോമിയോ ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറങ്കി മാവിന്റെ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞ് വീണാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു. വാര്‍ഡ് മെമ്പര്‍ വി.ആര്‍ ശിവപ്രസാദ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി പുനഃസ്ഥാപിച്ച് ഗതാഗത തടസം നീക്കി.
ആലാ വില്ലേജില്‍ വഴുവേലിക്കര മുരളീധരന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തു. ഇലഞ്ഞിമേല്‍ മലയില്‍ കിഴക്കെത്തില്‍ ശ്രീകുമാര്‍, മിനി എന്നിവരുടെ വീടിനു മുകളില്‍ പുളി മരം വീണു മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആലാ വില്ലേജില്‍ ചാങ്ങേത്ത് ഗോപകുമാറിന്റെ വീടിന്റെ മുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.