Home-bannerKeralaNews
സംസ്ഥാനത്ത് ഏഴു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; കോട്ടയത്ത് പുതിയ രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇടുക്കിയില്‍ മൂന്നും കോട്ടയത്ത് രണ്ടും മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓരോ പ്രദേശങ്ങളേയുമാണ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇടുക്കിയില്‍ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകളും കോട്ടയത്ത് മേലുകാവ്, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളും പാലക്കാട്ടെ ആലത്തൂര്‍, മലപ്പുറത്തെ കാലടി എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട്‌സ്‌പോട്ടുകളായത്. ഈ പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News