News
കടിച്ചത് വിഷമുള്ള പാമ്പ്; സുഖംപ്രാപിച്ച് വരികയാണെന്ന് സല്‍മാന്‍ ഖാന്‍
മുംബൈ: തന്നെ കടിച്ചത് വിഷമുള്ള പാമ്പാണെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. പന്‍വേലിലെ ഫാം ഹൗസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ശനിയാഴ്ച രാത്രിയാണു താരത്തിന് പാമ്പ് കടിയേറ്റത്. ഉടന്‍തന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
‘ഫാം ഹൗസില്‍ എത്തിയ പാമ്പിനെ താന്‍ ഒരു വടി ഉപയോഗിച്ച് പുറത്തുകളയാന്‍ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്. പാമ്പ് മൂന്നു തവണ കടിച്ചു. ഒരുതരം വിഷപ്പാമ്പായിരുന്നു അത്. ആറു മണിക്കൂര്‍ ആശുപത്രിയില്‍ കിടന്നു. ഇപ്പോള്‍ സുഖമായിരിക്കുന്നു’- സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു.
സല്‍മാന്റെ 56-ാം ജന്മവാര്‍ഷിക ദിനം ഇന്നാണ്. സല്‍മാന്റെ പുതിയ ചിത്രം ‘ആന്റിം: ദ ഫൈനല്‍ ട്രൂത്ത്’ തിയേറ്ററുകളിലെത്തിയതു കഴിഞ്ഞ മാസമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News