ശബരിമല പുനപരിശോധനാഹര്‍ജികളില്‍ വിധി നാളെ, യുവതികള്‍ക്കുള്ള പ്രവേശനാനുമതി തുടരുമോയെന്ന് നാളെയറിയാം
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരായ 56 പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും.
യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശനം അനുവദിച്ച കോടതി ഉത്തരവില്‍ എന്താണ് തുടര്‍നടപടിയെന്നതില്‍ വലിയ ആകാഷയാണ് രാജ്യത്തെമ്പാടുമുള്ളത്.വിധി കോടതി പുനപരിശോധിയ്ക്കുമോ അതോ തള്ളുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ശബരിമല യുവതീപ്രവേശനത്തിന് കാരണമായ നിര്‍ണായകവിധി പുറത്തുവന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുനപരിശോധനാ ഹര്‍ജിയില്‍ ഉത്തരവിറങ്ങുന്നത്. 56 പുനപരിശോധനാഹര്‍ജികളിലും നിരവധി കോടതിയലക്ഷ്യ ഹര്‍ജികളിലും കോടതി ഉത്തരവിറക്കും.ഭരണഘടനാബഞ്ചില്‍ ജസ്റ്റിസ് ദീപക്ക് മിശ്രയ്ക്ക് പകരം രഞ്ജന്‍ ഗോഗോയി ഉള്ളതാണ് പ്രധാന മാറ്റം.17 ന് വിരമിയ്ക്കുന്ന ഗോഗോയിയ്ക്ക് അവശേഷിയ്ക്കുന്നത് രണ്ട് പ്രവൃത്തിദിനം മാത്രവും.മണ്ഡലകാലത്തിന് തുടക്കമിട്ട് ശബരിമല നട ശനിയാഴ്ച തുറക്കുകയും ചെയ്യും.