Home-bannerKeralaNews
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണം,അപകടസമയത്ത് ശ്രീരാമിനെ മദ്യം മണത്തിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊല്ലുന്ന സമയത്ത് വാഹനമോടിച്ച ഐ.എ.എസ് ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമനെ മദ്യം മണക്കുന്നതായി ഡ്യൂട്ടി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.മദ്യപിച്ചതിന്റെ തെളിവ് നശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശ്രീറാം ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരുകയാണ്.രക്തസാംപിള്‍ എടുക്കാന്‍ വൈകിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണ് അപകടമുണ്ടായതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News