രണ്ട് രഞ്ജിനിമാരെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് റിമി ടോമി; വൈറലായി ചിത്രങ്ങള്‍
കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. പിന്നണി ഗായികയായി തിളങ്ങുന്ന റിമി വര്‍ഷങ്ങളായി മലയാളം മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയകളിലും സജീവമായ റിമി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്. തിരക്കുകള്‍ക്ക് ഇടയിലും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളിലൂടെ റിമി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറലായി മാറുന്നത്. സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസിനും രഞ്ജിനി ജോസിനും ഒപ്പമുള്ള ചിത്രമാണ് റിമി പങ്കുവെച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മൂവരും. നിരവധി സ്റ്റേജുകളില്‍ ഇവര്‍ മൂവരും ഒന്നിച്ച് എത്തിയിട്ടുമുണ്ട്.
റിമിയും രഞ്ജിനി ജോസും ഗായികമാരായി തിളങ്ങിയെങ്കില്‍ അവതാരകയായി രഞ്ജിനിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ അവതാരകയായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രഞ്ജിനിയെ മലയാളികള്‍ നെഞ്ചിലേറ്റുന്നച്. റിമി ടോമി പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ്.
വന്‍ ഹിറ്റായ ചിത്രത്തില്‍ ശങ്കര്‍ മഹാദേവനൊപ്പം പാടിയ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനവും തരംഗമായി മാറി. നിരവധി ചിത്രങ്ങളില്‍ പിന്നണി ഗായികയായി രഞ്ജിനി ജോസും എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും രഞ്ജിനി ഗാനങ്ങള്‍ ആലപിച്ചിരുന്നു.